അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ 18-കാരൻ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി.

ടെക്സാസ്: അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ 18-കാരൻ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി. 
18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന്
പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ടെക്സാസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 18-കാരൻ
കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. 
രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. 
അമേരിക്കന്‍ 
പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പോലീസ് വെടിവച്ചു കൊന്നു....!