കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിൽ ഉപതിരഞ്ഞെടുപ്പ് 17 ന് നടക്കും. സിപിഎം അംഗം എസ്.സഫറുല്ല പീഡന കേസിൽ അറസ്റ്റിൽ ആയതിനെതുടർന്ന് അംഗത്വം രാജി വച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതോടെ പഞ്ചായത്തിൽ കോൺഗ്ര സിനും സിപിഎമ്മിനും തുല്യ സീറ്റുകളായി. അതിനാൽ ഈ തിരഞ്ഞെടുപ്പ് ഇരു കക്ഷികൾക്കും നിർണായക മത്സരം കൂടിയാകും . ആകെ സീറ്റ് -22 . എൽ.ഡി.എഫ് -8 യു.ഡി.എഫ് -8 ബി.ജെ.പി -5 എന്നിങ്ങനെയാണ് ഇപ്പോഴുള്ള കക്ഷി നില. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം വിജയിച്ചത് . രണ്ടാം സ്ഥാനത്ത് എസ്ഡിപിഐയും ബി.ജെ.പി. മുന്നാമതായിരുന്നു. കോൺഗ്രസ് ഇവിടെ നാലാമതായി.ഇപ്പോൾ സീറ്റു പിടിക്കാനുളള ഓട്ടത്തിലാണ് ഓരോ പാർട്ടികളും. 5 സീറ്റുകളുള്ള ബി .ജെ.പി അംഗബലം കൂട്ടാനുള്ള നീക്കങ്ങൾ ശക്തമാക്കി . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ എസ്.ഡി.പി.ഐ ഇത്തവണയും വാർഡ് തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് .
കോൺഗ്രസിന് ഭരണം പിടിക്കാനുള്ള അവസരവും സി.പി.എമ്മിന് ഭരണം നിലനിർത്താനുമുള്ള നിർണായകമായ മത്സരം ആണ് ഈ തിരഞ്ഞെടുപ്പ്, എൽ. ഡി.എഫിൽ എച്ച്.സവാദും യുഡിഎഫിൽ ബി രാമചന്ദ്രനും ബിജെപി ഐ.ആർ രാജീവും എസ്.ഡി.പി.ഐയിൽ എം.നസീറുദീനും മത്സരിക്കുന്നു