തിരുവനന്തപുരം: സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഈ മാസം (മെയ് 2022) തന്നെയായിരിക്കും പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 17ന് മുന്‍പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നോര്‍ക്ക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/ 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.