ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ, പാർലമെൻറ് സമ്മേളനം 17 വരെ നിർത്തിവച്ചു

കൊളംബോ:സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ.അര്‍ധരാത്രി മുതല്‍ രാജ്യത്ത്  പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും ഉള്‍പെടെ പ്രക്ഷോഭം ശക്തമായതോടയാണ്  വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.   പാര്‍ലമെന്റ് ഉപരോധിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിനെതി‌രെ പ്രക്ഷോഭം ശക്തമായതോടെ നേരത്തെ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അഞ്ചാം ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചു.