കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലംകോട് യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച (17 - 5 - 22) വൈകിട്ട് 4 ന് ആലംകോട് ഹാരിസൻ പ്ലാസ്സയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് A K S സുലൈമാന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി A R ഷാജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗംഗാധരൻപിള്ള കണക്കും അവതരിപ്പിക്കും. ജില്ലാ ജനറൽ സെക്രട്ടറി വൈ വിജയൻ , ധനീഷ്ചന്ദ്രൻ , ജോഷിബാസു, K രാജേന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിക്കും.