15കാരി ബലാൽസംഗം ചെയ്യപ്പെട്ടു,പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേർ അടക്കം നാലു പേർ അറസ്റ്റിൽ

ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സാമുവേല്‍ ഏലിയാസ് ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് എസ്പി കറുപ്പുസ്വാമി പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തുമെന്നും എസ്പി വ്യക്തമാക്കി.

15കാരിയും ആണ്‍ സുഹൃത്തും ഇന്നലെയാണ് പൂപ്പാറയിലെ തേയില തോട്ടത്തില്‍ എത്തിയത്. അതിനിടെ പ്രദേശത്തെ നാലുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.