കൽപറ്റ• വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധയേറ്റു. കൽപറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയനാട്ടിൽനിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളുണ്ടായതിനേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.