ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 മരണം

അഹമ്മദാബാദ്:ഗുജറാത്തില്‍ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണ് 12 തൊഴിലാളികള്‍ മരിച്ചു. മോർബിയിലാണ് സംഭവം. സാഗര്‍ ഉപ്പു ഫാക്ടറിയിലെ മതിലാണ് ഇടിഞ്ഞുവീണത്. 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധനസഹായമായി നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്