സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമാണ് നടി ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നും, ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നും ഇരയായ നടി ആവശ്യപ്പെട്ടു. എന്നാല്‍ തുടരന്വേഷണത്തിന്റെ സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്നും ഇനി അതു നീട്ടിനല്‍കാനാവില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. നടിയുടെ ആക്ഷേപത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.