തിരുവനന്തപുരം:ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ജവാൻ റമ്മിന്റെ വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.