നൂറിലധികം സിനിമകൾ സംവിധാനം ചെയ്ത പ്രമുഖ ചലച്ചിത്ര സംവിധായകൻ എം.കൃഷ്ണൻ നായരുടെ ചരമദിനമായിരിരുന്നു ഇന്നലെ (മെയ് 10)

ഓർമ്മ
മെയ് 10

എം.കൃഷ്ണൻ നായർ
(1926 - 2001)

നൂറിലധികം സിനിമകൾ സംവിധാനം ചെയ്ത പ്രമുഖ ചലച്ചിത്ര സംവിധായകനാണ് എം.കൃഷ്ണൻ നായർ.
ഹരിഹരൻ, ഭാരതിരാജ, ജോഷി,
കെ മധു, എസ് പി മുത്തുരാമൻ,  എന്നിവരടങ്ങുന്ന പ്രമുഖ ചലച്ചിത്രകാരന്മാർ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായി പ്രവർത്തിച്ചവരാണ്. 
എംജി രാമചന്ദ്രൻ അഭിനയിച്ച നാല് സിനിമകളും സൂപ്പർസ്റ്റാർ എൻ.ടി രാമറാവു , കൃഷ്ണ എന്നിവർ വേഷമിട്ട രണ്ട് തെലുങ്ക് സിനിമകളും ഉൾപ്പെടെ 20 അന്യഭാഷാസിനിമകളും  സംവിധാനം ചെയ്തു. 
കവിയും ഗാനരചയിതാവുമെന്ന നിലയിൽ ശ്രദ്ധേയനായ കേരളത്തിന്റെ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാശാല വൈസ് ചാൻസിലറും ആയിരുന്ന കെ.ജയകുമാർ ഇദ്ദേഹത്തിന്റെ മൂത്തമകനാണ്.

1926 നവംബർ 2 ന് തിരുവനന്തപുരത്ത് ജനനം.
പിതാവ്: ആർ. മാധവൻ പിള്ള
മാതാവ്: ചെല്ലമ്മ.
ഇന്റർമീഡിയറ്റ് വരെ പഠിച്ചു. സംവിധാനസഹായിയായി 1946 ൽ സിനിമയിലെത്തി. 1955-ൽ നീലായുടെ ബാനറിൽ പുറത്തിറങ്ങിയ
സി ഐ ഡി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു.

കാവ്യമേള എന്ന ചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം (2000) ലഭിച്ചിട്ടുണ്ട്.

2001 മേയ് പത്തിന് അന്തരിച്ചു.
ഭാര്യ സുലോചനാ ദേവി. 
കെ ജയകുമാറിന് പുറമേ അന്തരിച്ച ഹരികുമാർ, ഓ ഫാബി എന്ന സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാർ എന്നിവർ മക്കളാണ്.

പ്രമുഖ ചിത്രങ്ങൾ
🟣
സി ഐ ഡി 1955 
അനിയത്തി 1955 
വിയര്‍പ്പിന്റെ വില 1962 
കാട്ടുമൈന 1963 
ഭര്‍ത്താവ് 1964 
കറുത്ത കൈ 1964 
കുട്ടിക്കുപ്പായം 1964 
കാട്ടുതുളസി 1965 
കാത്തിരുന്ന നിക്കാഹ് 1965 
കടത്തുകാരന്‍ 1965 
കാവ്യമേള 1965 
കളിത്തോഴന്‍ 1966 
കുസൃതിക്കുട്ടന്‍ 1966 
പിഞ്ചുഹൃദയം 1966 
കനകച്ചിലങ്ക 1966 
കല്യാണ രാത്രിയിൽ 1966 
കുടുംബം 1967 
അഗ്നിപുത്രി 1967 
ചിത്രമേള 1967 
കൊച്ചിന്‍ എക്സ്പ്രസ്സ്‌ 1967 
ഖദീജ 1967 
കാണാത്ത വേഷങ്ങള്‍ 1967 
കളക്‌ടര്‍ മാലതി 1967 
കാര്‍ത്തിക 1968 
ഇന്‍സ്പെക്ടര്‍ 1968 
കടൽ 1968 
അഞ്ചു സുന്ദരികള്‍ 1968 
പാടുന്ന പുഴ 1968 
അഗ്നിപരീക്ഷ 1968 
ജ്വാല 1969 
അനാഛാദനം 1969 
പഠിച്ച കള്ളന്‍ 1969 
വിവാഹിത 1970 
താര 1970 
ശബരിമല ശ്രീ ധര്‍മ്മശാസ്താ 1970 
ഭീകര നിമിഷങ്ങള്‍ 1970 
തപസ്വിനി 1971 
അഗ്നിമൃഗം 1971 
മന്ത്രകോടി 1972 
ഭദ്രദീപം 1973 
തൊട്ടാവാടി 1973 
യാമിനി 1973 
സുപ്രഭാതം 1974 
ഭാര്യയെ ആവശ്യമുണ്ട് 1975 
നീലസാരി 1976 
അമ്മ 1976 
യത്തീം 1977 
താലപ്പൊലി 1977 
ശാന്ത ഒരു ദേവത 1977 
മധുരസ്വപ്നം 1977 
ഉറക്കം വരാത്ത രാത്രികള്‍ 1978 
റൗഡി രാമു 1978 
അശോകവനം 1978 
അവള്‍ കണ്ട ലോകം 1978 
ഇതാണെന്റെ വഴി 1978 
അജ്ഞാതതീരങ്ങള്‍ 1979 
ഒരു രാഗം പല താളം 1979 
കള്ളിയങ്കാട്ടു നീലി 1979 
രജനീഗന്ധി 1980 
സത്യം 1980 
ദിഗ്‌വിജയം 1980 
ഗൃഹലക്ഷ്മി 1981 
മൈലാഞ്ചി 1982 
മാതൃക കുടുംബം 1982 
പാലം 1983 
മണിയറ 1983 
മണിത്താലി 1984 
പുഴയൊഴുകും വഴി 1985 
കാലം മാറി കഥ മാറി 1987