സ്വന്തം ഓഫീസിൽ കുഴഞ്ഞുവീണ KSRTC ഇൻസ്പെക്ടർ മെഡിക്കൽ കോളേജിൽ അന്തരിച്ചു. ആറ്റിങ്ങൽ കെ എസ് ആർ റ്റി സി ഡിപ്പോയിലെ ഇൻസ്പെക്ടറായ അയിലം സ്വദേശി ഷെജിയാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ അന്തരിച്ചത്. 53 വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിയോടെ അയലത്തെ വീട്ടുവളപ്പിൽ നടത്തി.. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടറുടെ മുറിയിലെ കസേരയിൽ ഇരിക്കുമ്പോൾ ദേഹാസ്വാസ്ത്യമുണ്ടായി കുഴഞ്ഞു വീണ ഷെജിയെ വലിയകുന്ന് താലൂക്കാശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിച്ചു. രാത്രി പത്തു മണിയോടെ KSRTC ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം ആറ്റിങ്ങൽ ഡിപ്പോയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജീവനക്കാരും സുഹ്റുത്തുകളും ആദരാജ്ഞലികളർപ്പിച്ചു. CITU വിന്റെ സജീവപ്രവർത്തകനായിരുന്നു ഷെജി. പ്രിജിയാണ് ഭാര്യ.