KSRTC കെ സ്വിഫ്റ്റ് ബസിന്റെ ആദ്യ സർവീസിനിടെ അപകടം ; കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്.

കല്ലമ്പലം : ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. കല്ലമ്പലത്തിന് സമീപത്തുവെച്ച് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. 35000 രൂപ വിലയുള്ള കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. അപകടത്തില്‍ ആളപായമില്ല.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.