KL-16 UAE പ്രവാസി കൂട്ടായ്മ. ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്രാചാര ചടങ്ങ്കൾക്കെത്തിയ ഭക്തജനങ്ങൾക്ക് മികച്ചരീതിയിലുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങളൊരുക്കിയാണ്
KL-16 UAE പ്രവാസി കൂട്ടായ്മ മികച്ച പ്രവർത്തനം കാഴ്ചവച്ചത്.
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ച സംഘടനയായ KL-16 UAE പ്രവാസി കൂട്ടായ്മ മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ശാർക്കരയുടെ മണ്ണിൽ സജീവമാകുകയായിരുന്നു.
ഭക്തജനങ്ങൾക്ക് ലഘുഭക്ഷണം, സർബത്ത്, സ്പെഷ്യൽ നാരങ്ങ വെള്ളം ,ഐസ്ക്രീം, സംഭാരം, ഫ്രഷ് ജൂസ്
തുടങ്ങിയവ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണിവരെ വിതരണം ചെയുകയും, കൂടാതെ തൂക്കവില്ല് വലിക്കുന്നവർക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള സൺഷീൽഡ് (തൊപ്പി)യും അതോടൊപ്പം ഭക്തജനങ്ങൾക്കായി ദേവിയുടെ ഫോട്ടോ പതിച്ച കാർഡും കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കൂടാതെ അന്നേദിവസം ഭക്തജനങ്ങൾക്കായ് അടിയന്തിര സാഹചര്യം നേരിടാനായ് ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു.
KL 16 വാട്സ് ആപ് ഗ്രൂപ്പ് അംഗം ആറ്റിങ്ങൽ അശോക് രാജിന്റെ നേതൃതിൽ അനിൽ,സജീവ്(കുട്ടൻ)വിനു, പ്രദീശൻ, ബിജു,ശ്യാം, ഷൈജു,ബാബു,അർജു, മനു,അർജുൻ, വിഗ്നേഷ്, ദീപക്, ബിനു,അനൂപ്, സജിത്,ശ്രീരാജ്, അമൽ എന്നിവരും നേതൃത്വം നൽകി.
തുടർന്നും മികച്ച സാമൂഹിക സേവന സന്നദ്ധ പ്രവർത്തനങ്ങളുമായ് മുന്നോട്ട് പോകുമെന്ന് കൂട്ടായ്മയിൽ അംഗങ്ങളായ സുജി അമ്പാടി,റിജു മോഹൻദാസ്, ഗിരിലാൽ കടക്കാവൂർ,നവീൻ വിജയൻ , എന്നിവർ അറിയിച്ചു.