തടസ്സങ്ങൾ നീങ്ങി; നാവായിക്കുളം ESI ഡിസ്‌പെൻസറി കെട്ടിടം പണി ഉടൻ ആരംഭിക്കുമെന്ന് അടൂർ പ്രകാശ് എംപി

നാവായിക്കുളം ESI ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിട  നിർമാണത്തിനായി 2021 ഓഗസ്റ്റിൽ അനുവദിച്ച 5,02, 45,596/- രൂപയുടെ ആദ്യഗഡു അനുവദിച്ചതോടെ കെട്ടിടം പണിയുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി പണികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നതും കെട്ടിടം പണി പൂർത്തിയാവുമ്പോൾ രണ്ട് ഡോക്ടറന്മാരുടെ സേവനം ലഭ്യമാകുമെന്നതും കൂടാതെ ഈ കെട്ടിടത്തിൽ ESIഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്നുമുള്ള സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുൻകൂറായി അനുവദിച്ച 2,85,243/- രൂപയ്ക്ക് പുറമേ ഇപ്പോൾ 1,98,12,995/- രൂപ കൂടി അനുവദിച്ചു കൊണ്ടാണ് ഉത്തരവിറക്കിയിരി ക്കുന്നത്. 

1985-ൽ ആശുപത്രി നിർമ്മാണത്തിനായി രണ്ടേക്കറോളം സ്ഥലം ഏറ്റെടുക്കുകയും 2012 ഏപ്രിൽ മാസത്തിൽ തറക്കല്ലും ഇട്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാൻ കഴിഞ്ഞിരുന്നില്ല.

#2019_ലോക്സഭാ തെരഞ്ഞെടുപ്പിൽ നാവായിക്കുളം, ചെമ്മരുതി, കരവാരം, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഞാൻ കൊടുത്ത വാഗ്ദാനം ആയിരുന്നു നാവായിക്കുളം ഇ എസ് ഐ ആശുപത്രിയുടെ നിർമ്മാണം.

2019 ജൂലൈ മാസത്തിൽ കേന്ദ്ര തൊഴിൽ മന്ത്രിയെയും ഇ എസ് ഐ ഡയറക്ടരെയും നേരിൽ കണ്ടു ചർച്ച നടത്തുകയും 2020 ഫെബ്രുവരിയിൽ പാർലമെന്റ്ൽ സബ്‌മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിക്കുന്നതിനു കേന്ദ്ര സർക്കാർ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഈ സ്ഥലം ആശുപത്രി നിർമ്മാനത്തിന് അനുയോജ്യമല്ല എന്ന് അവർ റിപ്പോർട്ട്‌ നൽകുകയും ചെയ്തു.

2020 മാർച്ചിൽ ഏറ്റെടുത്ത ഈ സ്ഥലത്തിന്റെ വീഡിയോ ഉൾപ്പെടെ മന്ത്രിയെയും ESI ഡയറക്ടരെയും ഞാൻ നേരിൽ കണ്ടു ബോധ്യപെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാനത്തിന് അനുമതി നൽകുകയായിരുന്നു. തുടർന്ന് 2012-ൽ ഏറ്റെടുത്ത സ്ഥലം ഇത്രയും കാലതാമസത്തിനു ശേഷം അനുയോജ്യമല്ലെന്നുള്ള കോർപറേഷൻ വാദം തള്ളിക്കൊണ്ട് പുതിയ കമ്മിറ്റിയെ നിയോഗിച്ച് എന്റെ കൂടി സാന്നിധ്യത്തിൽ വീണ്ടും പരിശോധന നടത്താനും മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

കേന്ദ്രസർക്കാരിനും ഇഎസ്ഐ വകുപ്പിലും നിരന്തരമായ ഇടപെടലുകൾ മൂലം 2021 നവംബർ മാസത്തിൽ 5,02, 45,596/-  രൂപ നാവായിക്കുളം ഇ എസ് ഐ ആശുപത്രി കെട്ടിടത്തിന് അനുവദിച്ചു.

കെട്ടിട നിർമ്മാണത്തിന് ചുമതലപ്പെടുത്തിയ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെൻറ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ആകെ ടെണ്ടർ തുകയുടെ 50% തുക മുൻകൂറായി ആവശ്യപെട്ടു എങ്കിലും ഇഎസ്ഐ വകുപ്പ് ആകെ തുകയുടെ 10 ശതമാനം തുക മാത്രമേ പണി ആരംഭിക്കുന്നതിനു മുൻകൂറായി അനുവദിക്കുവാൻ
കഴിയുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു.

സാധാരണ 50 ശതമാനം തുക മുൻകൂറായി അനുവദിക്കുകയും ടെൻഡർ എടുത്ത കമ്പനി പണികൾ ആരംഭിക്കുകയും ചെയ്യുകയാണ് നടന്നു വരുന്നത്. എന്നാൽ ഇഎസ്ഐ വകുപ്പ് 10 ശതമാനം തുക മാത്രം മുൻകൂറായി അനുവദിക്കുക ഉള്ളൂ എന്ന കാരണത്താൽ മാസങ്ങൾക്കു മുമ്പ് ആരംഭിക്കേണ്ട കെട്ടിട നിർമാണത്തിൽ നിന്നും ടെണ്ടർ എടുത്ത കമ്പനി പണി ആരംഭിക്കാതിരിക്കുകയായിരുന്നു.

ഇക്കാര്യത്തിനായി ഞാൻ കേന്ദ്ര മന്ത്രിയേയും ഇഎസ്ഐ വകുപ്പ് മേധാവിയേയും പല തവണ നേരിൽ കാണുകയും മുൻകൂറായി കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ തുകയുടെ 40 ശതമാനം തുക അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങുക ഉണ്ടായി. നേരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുൻകൂറായി അനുവദിച്ച 2,85,243/- രൂപയ്ക്ക് പുറമേ ഇപ്പോൾ 1,98,12,995/- രൂപകൂടി അനുവദിച്ചു കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. 

ഇതോടെ നാവായിക്കുളം ESI കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങുകയും ഉടനെ തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കുവാനും കഴിയും.

നാവായിക്കുളം ESI കെട്ടിട നിർമ്മാണം പൂർത്തിയാക്കി ആശുപത്രിയുടെയും ഓഫീസിന്റെയും പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി നാവായിക്കുളം പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനകരമാവുമെന്നും പ്രതീക്ഷിക്കുന്നതായി അടൂർ പ്രകാശ് അറിയിച്ചു