BREAKING NEWS ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ  രാജപക്സെ രാജിവച്ചു. എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജി. സഹോദരന്റെ ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനത്തു തുടരും.

സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നീക്കം. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തിങ്കളാഴ്ച രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾക്കും വിലേക്കേർപ്പെടുത്തി.

എന്നാൽ ഇതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തോളമെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.