BREAKING NEWS എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സുബൈറിനെയാണ് വെട്ടിക്കൊന്നത്.കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവിൻ്റെ കൺമുന്നിലിട്ട് ആണ് സുബൈറിനെ വെട്ടിയത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന.