ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ ആറ്റിങ്ങൽ നിലയത്തിന് പുതുതായി ലഭിച്ച അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ ആറ്റിങ്ങൽ എം.എൽ.എ ഒ. എസ് അംബിക ഫ്ലാഗ് ഓഫ് ചെയ്തു. രക്ഷാ പ്രവർത്തന മേഖലയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായിട്ടുള്ള വാഹനത്തിൽ നിരവധി ആധുനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ ജെ. ജിഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ശശികുമാർ , രാജേന്ദ്രൻ നായർ, സജിത് ലാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.