അടുക്കളയിലും വിറകുപുരയിലും മൃതദേഹം; യുവാക്കളുടെ മരണത്തിൽ ഞെട്ടി കോഴിക്കോട്

കോഴിക്കോട് • നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27), അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്. അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.
Media 16
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056).