തിരുവനന്തപുരം: പരമ്പരാഗത നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കാൻ നിയമനിർമ്മാണം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വൈദ്യ മഹാസഭ ആവശ്യപ്പെട്ടു. വൈദ്യമഹാസഭ പൈതൃക സംരക്ഷണാർത്ഥം നടത്തുന്ന നാട്ടറിവുകളും നാട്ടുവൈദ്യവും സംരക്ഷിക്കാനുള്ള ദേശീയ യജ്ഞത്തിന് ജൂൺ ആദ്യവാരം ശിവഗിരിയിൽ തുടക്കമാകും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വൈദ്യമഹാസഭയുടെ നിയമാവലി ആശീർവദിച്ച് നൽകി. വൈദ്യ മഹാസഭയെ രജിസ്റ്റർ ചെയ്‌ത് ദേശീയ പ്രസ്ഥാനമായി മാറ്റണമെന്ന തീരുമാനപ്രകാരം ഭാരവാഹികളായി മാന്നാർ ജി.രാധാകൃഷ്ണൻ വൈദ്യർ (ചെയർമാൻ), പി.വി.ബാലകൃഷ്ണൻ വൈദ്യർ, സിദ്ദിഖ് വൈദ്യർ (വൈസ് ചെയർമാന്മാർ), യോഗാചാര്യ ഡി.ശ്രീകണ്ഠൻ നായർ (ജനറൽ സെക്രട്ടറി), ഇ.വി.കോമളം, ഷംസു ഗുരുക്കൾ (സെക്രട്ടറിമാർ), കെ.ടി.അബ്ദുള്ള ഗുരുക്കൾ (ട്രഷറർ), അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ (ലീഗൽ സെൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ഭാരത വികാസ് സംഘം ദക്ഷിണേന്ത്യാ കോ ഓർഡിനേറ്റർ അഡ്വ.കെ.ജി. മുരളീധരൻ ഉണ്ണിത്താൻ, മാദ്ധ്യമ പ്രവർത്തകനും നാട്ടുവൈദ്യ ഗവേഷകനുമായ വൈ.എസ്.ജയകുമാർ, വിശ്വമഹാ ഗുരുകുലം ചെയർപേഴ്സണും ചിന്താർമണി - സിദ്ധ മർമ്മ വൈദ്യ ഗവേഷകനുമായ ഡി. സുരേഷ് കുമാർ വൈദ്യർ, ജനാരോഗ്യ പ്രസ്ഥാനം ജനറൽ കൺവീനർ കെ.വി. സുഗതൻ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവരാണ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ.ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കോലാപ്പൂർ കനേരി ശ്രീക്ഷേത്ര സിദ്ധഗിരിമഠം മഠാധിപതി സ്വാമി അദൃശ്യകാട് സിദ്ധേശ്വര സ്വാമി (മഹാരാഷ്ട്ര), ഭാരത വികാസ് സംഘം സ്ഥാപക നേതാവ് കെ.എൻ. ഗോവിന്ദാചാര്യ (ന്യൂഡൽഹി), കാഞ്ചീപുരം പഞ്ചഗവ്യ വിദ്യാപീഠം കുലപതി ഗവ്യസിദ്ധാചാര്യൻ ഡോ. നിരഞ്ജൻ വർമ്മ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സ്വരാജ് ദേശീയ കൺവീനർ കുമാർ കലാനന്ദ് മണി (ഗോവ) എന്നിവരുൾപ്പെട്ട രക്ഷാധികാരി സമിതിയും രൂപീകരിച്ചു.