പാര്‍ക്കിന്‍സണ്‍സ് രോ​ഗബാധിത,ഒന്നര വര്‍ഷത്തോളമായി കിടപ്പിൽ,ഡോ. രമയുടെ വിയോഗത്തിൽ ഞെട്ടി ചലച്ചിത്രപ്രവർത്തകർ

നടന്‍ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമയുടെ വിയോ​ഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ പ്രവർത്തകർ.ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോ​ഗ ബാധിതയായിരുന്ന രമ. ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നുവെന്നുമാണ് നടന്‍ ഇടവേള ബാബു പറയുന്നത്. ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നതെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സിനിമാ മേഖലയിലുള്ളവര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. കലാഭവന്‍ മണി അന്തരിച്ചപ്പോള്‍ ആലപ്പുഴയോ തൃശൂരോ മെഡിക്കല്‍ കോളജില്‍ വച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരില്‍വച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സഹായം ചെയ്തു തന്നത്.- അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാ​ഗം മേധാവിയായിരുന്നു രമ. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു. സിനിമാ രം​ഗത്തേയും രാഷ്ട്രീയ രം​ഗത്തേയും നിരവധി പേരാണ് രമയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.