*ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു*

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെഡിക്കൽ വിഭാഗവും ചേർന്നു നടത്തിയ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു

വർക്കല : ലോകാ രോഗ്യദിനത്തോട നുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെഡിക്കൽ വിഭാഗവുമായി സഹകരിച്ച് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രമേഹ, രക്തസമ്മർദ പരിശോധന, മെഡിസിൻ എന്നിവ സൗജന്യമായിരുന്നു. ആശുപത്രി മാനേജർ സ്വാമി വിശാലാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടിറ്റി പ്രഭാകരൻ, ഡോ. സ്നേഹ, റെയിൽവേ എച്ച്.ഐ. റോജി ബെനറ്റ്, ഡോ. വൈശാഖ്, അഡ്വ. മനോജ് എന്നിവർ പങ്കെടുത്തു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ഡോ. സൂപ്രണ്ട് ടിറ്റി പ്രഭാകരൻ, ഡയറക്ടർ ഡോ. നിഷാദ്, ഡോ. മീനാകുമാരി, ഡോ. വന്ദന, ഡോ. ജോഷി, ഡോ. ജയകുമാർ, ഡോ. സിസി, അഡ്വ. മനോജ് എന്നിവർ പങ്കെടുത്തു.