ദേശീയ പണിമുടക്കിന് പിന്നാലെയാണ് തൊഴിലാളി സംഘടനയായ ഐഎൻടിയുസി പോഷകസംഘടന അല്ലെന്നും മാധ്യമ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ പറഞ്ഞത്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്നില്ലെന്നും സതീശൻ പറഞ്ഞിരുന്നു.
ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം പി പി തോമസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മാര്‍ക്കറ്റിലെ ഐഎന്‍ടിയുസി തൊഴിലാളികളാണ് പ്രകടനം നടത്തിയത്.
മാർക്കറ്റിൽ നിന്ന് സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്