സ്വർണവിലയിൽ ഇന്ന് വർധനവ്

കൊച്ചി:തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്.160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്