സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി.15 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി.

തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.