വർക്കല മേൽ വെട്ടൂർ ജംഗ്ഷനിൽ കടയിൽ കടന്നുകയറി കടയുടെ ഉടമസ്ഥനെ ആക്രമിച്ച അച്ചു എന്ന് വിളിക്കുന്ന അനീഷിനെ തൃപ്പൂണിത്തറ നിന്നും അറസ്റ്റ് ചെയ്തു

കഴിഞ്ഞ  ഏപ്രിൽ നാലാം തീയതി മേലെ വെട്ടൂർ ജംഗ്ഷനിൽ  കടയിൽ കടന്നുകയറി കടയുടെ ഉടമസ്ഥനായ 70 വയസുള്ള സതീശൻഎന്ന ആളെ മർദ്ദിച്ചു കഠിന ദേഹ ഉപദ്രവം ഏൽപ്പിച്ച അച്ചു എന്ന് വിളിക്കുന്ന അനീഷ് കാട്ടുവിള വീട് മേലെവെട്ടൂർ എന്ന ആളെ  തൃപ്പൂണിത്തറ നിന്നും അറസ്റ്റ് ചെയ്തു. കട ഉടമസ്ഥനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം  ഒളിവിൽ പോയ പ്രതിയെ പിന്തുടർന്ന് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.  മേൽവെട്ടൂർ ജങ്ഷനിൽ ദക്ഷിത് സ്റ്റോർ നടത്തുന്ന സതീശനെ കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി തല്ലിച്ചതയ്ക്കുകയായിരുന്നു.വെട്ടൂർ കാട്ടുവിള സ്വദേശിയായ അച്ചു  ഒളിവിലായിരുന്നു
ആക്രമണത്തിൽ സതീശന്റെ വലതു കൈ ഒടിയുകയും കണ്ണിന് പരിക്കേൽക്കുകയും ദേഹമാസകലം മർദനമേൽക്കുകയും ചെയ്തു. ഇദ്ദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സാധനങ്ങൾ വാങ്ങിയശേഷം ഇയാൾ പണം കൊടുക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അനീഷ് കടയിൽ കയറി സതീശനെ മർദിക്കുകയുമായിരുന്നു. മർദനമേറ്റ് നിലത്തുവീണപ്പോൾ അവിടെയിട്ടും തല്ലി. ഈ സമയം മഴയായിരുന്നതിനാൽ കടയിലും റോഡിലും ആളുകൾ കുറവായിരുന്നു.