“കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം” എസ് വൈ എസ് കല്ലമ്പലം യൂണിറ്റ് റമളാൻ റിലീഫ് നടത്തി

കല്ലമ്പലം: “കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം” എന്ന ശീർഷകത്തിൽ കേരളാ മുസ്ലിം ജമാഅത്ത് , എസ്.വൈ.എസ് , എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൻ്റെ വർക്കല സോൺ തല ഉദ്ഘാടനം കല്ലമ്പലം യൂണിറ്റിൽ അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു.

കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും കിറ്റുകൾ വിതരണം ചെയ്തു. എസ്.വൈ.എസ് കല്ലമ്പലം യൂണിറ്റ് പ്രസിഡൻ്റ് ജാബിർ അസ്ഹരിയുടെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജൗഹരിയുടെ പ്രാർത്ഥനയോടെ നടന്ന യോഗത്തിൽ നസീമുദ്ദീൻ ഫാളിലി, നൗഫൽ മദനി വെള്ളൂർകോണം, സക്കീർ ഹുസൈൻ കാട്ടുചന്ത, സഫീർ മുസ്‌ലിയാർ, ഹാഷിം ആലംകോട്,അൻസാരി മടന്തപ്പച്ച, ആസിഫ് മടന്തപ്പച്ച, അൻസഹ് കാമിൽ സഖാഫി, നൗഫൽ മുക്കുകട, ഷാജഹാൻ വണ്ടിത്തടം  എന്നിവർ സംബന്ധിച്ചു.