വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു.

വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455 പേർക്ക്‌ 3200 രൂപ വീതം ലഭിക്കും. മാർച്ച്‌ മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

കോവിഡ് മഹാമാരിയും രാജ്യത്തിൻ്റെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് രണ്ടു മാസത്തെ പെൻഷനുകൾ ഒരുമിച്ചു നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ലാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
*മുഖ്യമന്ത്രി പിണറായി വിജയൻ*