ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്.
ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പൊലീസിന്റെ പിടിയിലായി. വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.