എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രക്കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള സീനിയര്‍ അംഗമാണ് വിജയരാഘവന്‍. സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പിബിയില്‍ ഇടംപിടിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള ഡോ. രാമചന്ദ്ര ഡോമിനെ ആണ് പിബിയില്‍ ഉള്‍പ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ അശോക് ധാവഌും പിബിയില്‍ ഇടംനേടി. കിസാന്‍സഭ ദേശീയ പ്രസിഡന്റാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രക്കമ്മിറ്റി അംഗമായ ധാവ്‌ളെ. പോളിറ്റ് ബ്യൂറോ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു.
കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നും നാലുപേര്‍ ഇടംനേടി. പി സതീദേവി, സിഎസ് സുജാത, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരാണ് കേരളത്തില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയിലെത്തിയത്. കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ ഒഴിവായി. എംസി ജോസഫൈന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവരാണ് ഒഴിവായത്.