അഞ്ചുതെങ്ങ് ടൂറിസം അവഗണനയുടെ പട്ടികയിൽ.

വിനോദ സഞ്ചാരത്തിനായി സർക്കാർ കോടികൾ മുടക്കുന്ന സാഹചര്യത്തിൽ ചരിത്ര പ്രാധാന്യത്താലും പ്രകൃതി സൗന്ദര്യത്താലും ദൈവത്തിന്റെ പ്രിയപ്പെട്ട നാടെന്ന് പറയപ്പെടുന്ന അഞ്ചുതെങ്ങ് ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇന്നും അവഗണനയിലാണ്. ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചുതെങ്ങ് ഗ്രാമമാണ് അധികൃതരുടെ അനാസ്ഥയിൽപ്പെട്ട് ഇന്നും വികസനം മുരടിച്ച് നിൽക്കുന്നത്.

സമസ്ത മേഖലകളിലും ചരിത്രപ്രാധാന്യം കൊണ്ട് ഇടം നേടിയ അനുഗ്രഹീത നാടിനാണ് ഇന്നീ ദുരവസ്ഥ. ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ വകയിരുത്തിയിട്ടുള്ള പല പദ്ധതികളും, പ്രയോജനകരമല്ലാതെയോ മുടങ്ങിപോവുകയോ ചെയ്ത അവസ്ഥയാണ്.

പ്രദേശത്തെ ടൂറിസം സാദ്ധ്യതകളുടെ വികസനത്തിനും പുരോഗതിക്കും വളരെയേറെ ആവശ്യമായ അടിയന്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എന്തിനേറെ, പ്രധാന കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യത്തിനുള്ള ഒരു ടോയ്‌ലെറ്റ് ഒരുക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.തീരപ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച തീരദേശപാതയിൽ നിന്ന് അഞ്ചുതെങ്ങിനെ പൂർണമായും ഒഴിവാക്കി.

""ടൂറിസം വിക സനത്തിന്റെ പേരിൽ കോടി കൾ ചെലവഴിക്കു മ്പോഴും , ഇതൊന്നും അഞ്ചുതെങ്ങിന് ണകരമായിട്ടില്ല . പ്രദേ ശത്തെ ടൂറിസം കേന്ദ്ര ങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരു ക്കാൻ പോലും നാളി തുവരെയും സാധിച്ചിട്ടില്ല.""