മഞ്ജുവിൻ്റെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി, ആശംസകളർപ്പിച്ചു മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ  താരം മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളായി മാറി. വെറും രണ്ടു വർഷം മാത്രം നീണ്ടു നിന്ന അഭിനയ കരിയറിൽ ഒടുവിൽ താരം സ്വന്തമാക്കിയത് രണ്ട് സംസ്ഥാന അവാർഡുകൾ ആയിരുന്നു. പിന്നീട് വിവാഹശേഷം താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നത്. ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്.
ലളിതം സുന്ദരം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഹോട്ട് സ്റ്റാർ വഴിയായിരുന്നു സിനിമയുടെ റിലീസ് നടന്നത്. വളരെ മികച്ച റസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഏറെക്കാലമായി ഇതുപോലെ ഒരു മനോഹര കുടുംബചിത്രം കണ്ടിട്ട് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ ആണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. നടിയുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്തിനായിരുന്നു ഈ വാർത്ത രഹസ്യമാക്കി വച്ചത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ നടിയോട് ചോദിക്കുന്നത്.
ഒരു ഇലക്ട്രിക് മിനി കൂപ്പർ കാർ ആണ് മഞ്ജുവാര്യർ സ്വന്തമാക്കിയത്. പരിസ്ഥിതി മലിനീകരണം ഒട്ടും ഇല്ലാത്ത വണ്ടിയാണ് ഇത് എന്നാണ് ഈ വണ്ടിയുടെ പ്രത്യേകത. പൂർണ്ണമായും വിദേശത്താണ് ഈ വണ്ടി നിർമ്മിച്ചത്. ഒറ്റ കളറിൽ മാത്രമാണ് ഈ വണ്ടി എത്തുന്നത്. 47 ലക്ഷം രൂപയാണ് വണ്ടിയുടെ എക്സ് ഷോറൂം വില. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. സാധാരണ മോഡലിനെക്കാൾ എട്ടുലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് അധികമായി നൽകേണ്ടി വരുന്നത്. 2021 അവസാനത്തോടെ ആയിരുന്നു ഈ മോഡൽ വണ്ടി ഇന്ത്യയിൽ എത്തിയത്. പൂർണ്ണമായും ആദ്യ ബാച്ചിലെ വാഹനങ്ങൾ വിറ്റഴിച്ചു കഴിഞ്ഞു. 30 വണ്ടികൾ ആയിരുന്നു ആദ്യ യൂണിറ്റിൽ ഉണ്ടായിരുന്നത്.