അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയും ഷജനയും അടുത്തിടെ സന്ദര്‍ശകവിസയില്‍ അബുദാബിയിൽ എത്തിയതാണ്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.
വീട്ടില്‍ ഭര്‍തൃമാതാവുമായുള്ള തര്‍ക്കത്തിനിടെയുണ്ടായ കൈയേറ്റമാണ് മരണത്തില്‍ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.