**ദേശീയപാതയിൽ കടുവയിൽ പള്ളിക്കു സമീപം വൈദ്യുതക്കമ്പി തട്ടി മരത്തിൽ തീപിടിച്ചു*

കല്ലമ്പലം : ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം വൈദ്യുതക്കമ്പി തട്ടി മരത്തിൽ തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 6-ന് റോഡുവശത്തുനിന്ന മാവിന്റെ വലിയ കൊമ്പിൽ നിന്നാണ് തീയും പുകയും ഉയർന്നത്. പുലർച്ചെ കാക്കകൾ വൈദ്യുതക്കമ്പിയിലും സമീപത്തുംകൂടി കടന്നുപോകുന്ന 11 കെ.വി. ലൈനിലും തട്ടി തീപ്പൊരി ഉണ്ടാവുകയും തുടർന്ന് സമീപത്തുനിന്ന മരത്തിന്റെ ശിഖരത്തിൽ വൈദ്യുതക്കമ്പി തട്ടി തീപിടിക്കുകയായിരുന്നു.

മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലാണ് ഈ പ്രദേശം. വാർഡ് മെമ്പർ റാഷിദ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.നഹാസിനെ അറിയിക്കുകയും തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ച്‌ അപകടസാധ്യത ഒഴിവാക്കി. മരത്തിൽ ഇനിയും വൈദ്യുതക്കമ്പി തട്ടാനും ഇത്തരത്തിൽ തീപിടിക്കാനുമുള്ള സാധ്യത മനസ്സിലാക്കി നാഷണൽ ഹൈവേ അതോറിറ്റിക്കും കെ.എസ്.ഇ.ബി.ക്കും നിവേദനം കൊടുത്ത് മരത്തിന്റെ ശിഖരം മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചുവെന്ന് മെമ്പർ റാഷിദ്‌ അറിയിച്ചു