ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഏപ്രിൽ പത്ത് മുതൽ ആരംഭിയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

രാജ്യത്ത് കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ വാക്‌സിന്‍ ഡോസ് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഇനിമുതല്‍ ലഭ്യമാകും. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ പത്ത് മുതല്‍ വിതരണം ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ട് ഡോസ് സ്വീകരിച്ച്‌ കഴിഞ്ഞവര്‍ക്കാണ് മുന്‍കരുതല്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ വാക്‌സിന്‍ ഡോസ് എടുക്കാന്‍ സാധിക്കുക. ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച വാക്‌സിന്‍ ഏതാണോ അതുതന്നെയാണ് മുന്‍കരുതല്‍ ഡോസായി എടുക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്. രണ്ടാം ഡോസ് കുത്തിവെയ്പ്പ് എടുത്ത് ഒമ്ബത് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കാവുന്നതാണ്.

ആദ്യ ഘട്ടത്തിൽ  കോവിഡ് പോരാളികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി സൗജന്യമായ് നല്‍കുക. മറ്റുള്ളവർക്കും ഈ ഘട്ടത്തിൽ സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയും ബൂസ്റ്റര്‍ ഡോസ് സ്വീകരിയ്ക്കുവാൻ കഴിയും.