വക്കം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു : ദാരിദ്ര്യ നിർമാർജ്ജനം പ്രധമ ലക്ഷ്യം.

വക്കം ഗ്രാമപഞ്ചായത്തിൽ വിശപ്പ്രഹിത , ദാരിദ്ര്യലഘൂ കരണത്തിനും വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകുന്ന വക്കം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

 ഗ്രാമപഞ്ചായത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും , അലഞ്ഞു തിരിയുന്നവർക്കും ഒരു നേരമെങ്കിലും ഭക്ഷണം നൽകാൻ 29 ല ക്ഷം , കൃഷിയും മൃഗസംരക്ഷണം 23 ലക്ഷം , വിദ്യാഭ്യാസ വികസ നം 9.75 ലക്ഷം , പട്ടികജാതി വികസനം 54.84 ലക്ഷം , കുടിവെള്ള വിതരണം 16 ലക്ഷം , പശ്ചാത്തലവികസനം 71 ലക്ഷം , ശുചിത്വവികസനം 13 ലക്ഷം , ഭവനനിർമ്മാണം 1.73 കോടി , തെരുവവിളക്കിനും സൗരോർജ പദ്ധതികൾക്കുമായി 16 ലക്ഷം ആ രോഗ്യമേഖലയുടെ വികസനത്തിനായി 13.5 ലക്ഷം , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 3.50 കോടിയും 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

റവന്യു മൂലധന വരവ് ഇനത്തിൽ 11.87 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത് . 11.80 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ്പ്രസിഡന്റ് എൻ ബിഷ്ണു അവതരിപ്പിച്ചു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ താജുന്നീസ അദ്ധ്യക്ഷത വഹിച്ചു.