ഈസ്റ്റര്‍ ദിനത്തില്‍ 'ചാമ്പിക്കോ' ട്രെന്‍റിനൊപ്പം; സൂസൈപാക്യവും കന്യസ്ത്രീകളും വൈറല്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗാണ് 'ചാമ്പിക്കോ' പല രീതിയിലും പല പ്രമുഖരും ഈ രീതിയില്‍ വീഡിയോ ചെയ്തത് വൈറലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ പോലും ഇത്തരത്തില്‍ ചാമ്പിക്കോ ഇട്ടിട്ട് ഫേസ്ബുക്കില്‍ ചാമ്പി വൈറലായിട്ടുണ്ട്. ഇപ്പോള്‍ ഈ നിരയിലേക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വീഡിയോ കൂടി എത്തിയിരിക്കുന്നു. ഡോ.എം.സൂസൈപാക്യം  കന്യാസ്ത്രീകൾക്കൊപ്പമാണ് ട്രെന്‍റിനൊപ്പം നില്‍ക്കുന്നത്. ഈ വീഡിയോ ഇതിനകം വൈറലാണ്.