വിഷു കൈനീട്ടവുമായി സുരേഷ് ഗോപി എം പി വർക്കലയിൽ

സംസ്കാരത്തെ എതിർക്കുന്നവരെ തിരുത്താൻ കഴിയില്ല. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ആരംഭിച്ച വിഷുക്കൈനീട്ടം  പരിപാടി വർക്കലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു സുരേഷ് ഗോപി എം പി.. മുതിർന്നവർ പകർന്നുതന്ന സംസ്കാരം ഞാൻ തുടരുന്നു എന്നേയുള്ളൂ. ഒരു വ്യക്തിക്ക് കൈനീട്ടം നൽകുമ്പോൾ അവരെ മകനായോ മകളായോ സഹോദരങ്ങളായോ കണ്ടു മാത്രമേ ഞാൻ നൽകുന്നുള്ളൂ. നമ്മുടെ സംസ്കാരങ്ങളെ കണ്ണുമടച്ച് പുശ്ചിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. അവർ പറഞ്ഞു കൊണ്ടേയിരിക്കും. നൂറ് കണക്കിന് പ്രവർത്തകരും നാട്ടുകാരും ആണ് കൈനീട്ടം വാങ്ങാൻ കാത്തുനിന്നത്. ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ് സുരേഷ് ഗോപി എം പി യെ അനുഗമിച്ചിരുന്നു. രാവിലെ മൈതാനത്തെ അംബേദ്കർ പ്രതിമയിൽ പുഷ്പ്പങ്ങൾ അർപ്പിച്ചതിനു ശേഷമാണ് എം പി ഹാളിൽ എത്തിയത്. വിഷു കൈനീട്ടത്തെ എതിർത്തവർ ഒരു ഉപകാരം ചെയ്തു. കുറച്ചു ദിവസം കൊണ്ട് എല്ലാ മണ്ഡലത്തിലും കൈനീട്ടം നൽകി ഞാൻ അവസാനിപ്പിക്കാം എന്ന് കരുതിയ പരിപാടി മെയ്‌ മാസം ആയാലും അവസാനിപ്പിക്കാൻ വയ്യാത്ത അവസ്ഥയിൽ ആക്കി തന്നു. മാക്ട യിലെ സിനിമാ പ്രവർത്തകർക്കുള്ള കൈനീട്ടവും പരിപാടിക്കിടയിൽ സുരേഷ് ഗോപി കൈമാറി.