*പ്രവാസികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധക്ക് പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു*

കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം

❓ *ആർക്കെല്ലാം അംഗമാകാം?*.
                                                                                                കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന്  പുറത്തുള്ള ഏതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി ചെയ്തവർക്കും ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരികുന്നവർക്കും അംഗമാകാം.

*❓അംഗങ്ങളാകുന്നവർ പ്രതിമാസം എത്ര തുക ക്ഷേമനിധിയിൽ അടക്കണം.?*
                                                                       
വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷമോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നത് വരെയോ അടയ്ക്കണം.(സർക്കാർ അംശാദായം വർധിപ്പിക്കുമ്പോൾ പ്രതിമാസ തുകയിലും മാറ്റം വന്നേക്കാം)
🔊
വിദേശത്തായിരിക്കുമ്പോൾ 350 രൂപ വീതം അടക്കണം. ഇതിനിടക്ക് നാട്ടിൽ വന്ന് പിന്നെ പോകുന്നില്ലാ എങ്കിൽ Pravasi ക്ഷേമ ബോഡുമായി ബന്ധപ്പെട്ടാൽ - 350 രൂപ എന്നത് 200 രൂപ മാസ അടവായി മാറ്റി തരും.



❓ *പ്രതിമാസം എത്ര രൂപ പെൻഷൻ ലഭിക്കും?*.
                                                                        
60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂ പെൻഷൻ ലഭിക്കും.നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 രൂപ മാസം പെൻഷൻ കിട്ടും.(സർക്കാർ പെൻഷൻ തുക കാലാകാലങ്ങളിൽ വർധിപ്പികുന്നതിന് അനുസരിച്ച് പെൻഷൻ തുകയിലും വർധനവ് ഉണ്ടാകും)
 5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകയുടെ 3 ശത മാനം (പരമാവധി പെൻഷൻ തുകയുടെ ഇരട്ടി)പെൻഷനോടാപ്പം അധികം ലഭിക്കും

❓ *5 വർഷം അടച്ചാൽ മതിയോ?*

 മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3500 രൂപ മാസം പെൻഷൻ ലഭിക്കും.

നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം. എന്നാൽ 59 വയസിൽ ഒരാൾ അംഗമായാൽ 5 വർഷം പൂർത്തിയാക്കുന്നതിനായി  64 വയസ് വരെ അടക്കേണ്ടി വരും.
 5 വർഷത്തിൽ കൂടുതൽ  അടച്ചവർക്ക് അധികമായി അടച്ച ഒരോ വർഷത്തിനും  3%  പെൻഷനോടൊപ്പം അധികമായി ലഭിക്കും.

 ❓ *350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3500 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?*

 അല്ല.5 വർഷം മുമ്പ് ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 2000 ആയിരുന്നു ഇപ്പോൾ അത് 3500 ആയി.
  ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ 20 വർഷം കഴിയുമ്പോൾ പെൻഷൻ തുകയിലും നല്ല വർധനവിന് സാധ്യതയുണ്ട്.

❓ *വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 350 അടക്കണോ?*

 വേണ്ട.ജോലി മതിയാക്കി നാട്ടിൽ എത്തിയാൽ മാസം 150 രൂപ അടച്ചാൽ മതിയാകും. ഇതു സംബന്ധിച്ച് ക്ഷേമനിധി ഓഫീസിൽ കാറ്റഗറി മാറ്റുന്നതിനുള്ള അപേക്ഷ നൽകണം.                        
                                                                                                                                                             ❓ *പ്രവാസി ക്ഷേമനിധി അംഗം മരിച്ചാൽ നോമിനിക്ക് പെൻഷൻ കിട്ടുമോ*?                                                                                                                                                                                                                                                                                        അംഗം മരണപ്പെട്ടാൽ കുടുംബത്തിന് നിശ്ചിത തുക ഒരു തവണയും പെൻഷൻ തുകയുടെ പകുതി തുകയും പ്രതിമാസ വും ലഭിക്കും.      
                                  
  ❓ *അംഗങ്ങൾക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ എന്തെല്ലാം?*.          
                                                          പ്രതിമാസ പെൻഷന് പുറമെ 
അംഗത്തിന്റെ ചികിത്സയ്ക്കും
 മക്കളുടെ വിവാഹം, പഠനം തുടങ്ങിയവയ്ക്കും ധനസഹായം ലഭിക്കും.   
                                                     
❓ *രജിസ്ട്രേഷന് ആവശ്യമായ രേഖകൾ.*

 ▪️പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,                               
▪️വിസയുടെ പകർപ്പ് (വിദേശത്തുള്ളവർ),.                      
▪️ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം.                                            ▪️ഫോട്ടോ,                                                            
▪️നാട്ടിൽ സ്ഥിരമാക്കിയവർ പഞ്ചായത്ത് പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം. (സാക്ഷ്യപത്രം ഇവിടെ ലഭ്യമാണ്).