മടവൂരിൽ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമം പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ

മടവൂർ ചെങ്കോട്ട് കോണ് രാജി മന്ദിരത്തിൽ  സത്യൻ എന്ന ഉണ്ണി ആണ് പോലീസ് പിടിയിലായത് .

സംഭവത്തെക്കുറിച്ച് 
പോലീസ് പറയുന്നത് ഇപ്രകാരമാണ്.
ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി രാവിലെ 6 30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഭർത്താവ് മരണപ്പെട്ട  അയൽവാസിയായ സ്ത്രീയെ പ്രതി കഴിഞ്ഞ കുറച്ചു നാളുകളായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
നിരവധി തവണ ലൈംഗിക ചേഷ്ടകൾ കാണിച്ചു ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു പല തവണ വിലക്കിയെങ്കിലും പ്രതി മാറാൻ കൂട്ടാക്കിയില്ല.

പ്രതിയെ പേടിച്ച് സ്ത്രീ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നു . ആ അവസരത്തിലാണ് പ്രതി വീടിനുള്ളിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ സ്ത്രീ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയി തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പള്ളിക്കൽ സിഐ ശ്രീജിത്ത് . എസ് ഐ മാരായ സാഹിൽ  ബാബു എ 
എ എസ് ഐ അനിൽകുമാർ സിപിഒ മാരായ  അജീസ് രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.