*പ്രായ പൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയും സഹായിയും അറസ്റ്റിൽ*

നഗരൂർ  പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെപീഡിപ്പിച്ച കേസിലെപ്രധാന പ്രതി ഞാറക്കാട്ടു വിള അമൃതം വീട്ടിൽ അതുൽ രാജ് 18
സഹായി നെടുമ്പറമ്പു റോജ മന്ദിരത്തിൽ വിഷ്ണു 18 എന്നിവരെ നഗരൂറ് പോലീസ് അറസ്റ്റ് ചെയ്തു.അതുൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലും കഴക്കൂട്ടത്തുള്ള ഫ്ലാറ്റിൽ എത്തിച്ചു നിരവധി തവണ പീഡിപ്പിക്കുക ആയിരുന്നു ആയതിനു സഹായി ആയ വിഷ്ണു പെൺകുട്ടിയെ വാഹനത്തിൽ കഴകൂട്ടത്തും മറ്റ് സ്ഥലങലിലും എത്തിച്ചു കൊടുക്കുകയായിരുന്നു  .അതുൽ വിവാഹത്തിൽ നിന്നും പിന്മാറിയത് മൂലം മാനസികമായി തകർന്ന പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ അറസ്റ്റിൽ ആകുക ആയിരുന്നു. കോടതിയിൽ എത്തിച്ചു പ്രതികളെ    റിമാൻഡ് ചെയ്തു