കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021_22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ട്രൈ സ്കൂട്ടർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഇ- എം - എസ് ഹാളിൽ വച്ച് നടന്ന പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് ബി.പി: മുരളി നിർവഹിച്ചു. പതിനഞ്ച് ലക്ഷം രൂപ വകയിരുത്തി നടപ്പാക്കിയ പ്രോജക്ടിൽ ഉൾപ്പെടുത്തി വിൽചെയർ , ഹിയറിംഗ് എയ്ഡ് , വാക്കർ , എയർ ബെഡ് തുടങ്ങിയ സാധന സാമഗ്രികളും വിതരണം ചെയ്തു. ബ്ലേക്ക് വൈസ് പ്രസിഡൻ്റ് ശ്രീജാ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ ചെയർപെഴ്സൺ പ്രസീത , ഷജില , സെക്രട്ടറി ശ്രീജാ റാണി , ഷീലാകുമാരി , വിവിധ ജനപ്രതിനിധികൾ തടങ്ങിയവർ സംസാരിച്ചു -