കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് ആപ്പുമായി ഗൂഗിൾ

ന്യുയോർക്ക്:ആന്‍ഡ്രോയിഡിലെ സുരക്ഷയും സ്വകാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചറുകള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ നിന്ന് അപ്ലിക്കേഷനുകളെ തടയാന്‍ ഗൂഗിള്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നു.

വിദൂര കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍ത്തുന്നതിനുള്ള ആന്‍ഡ്രോയിഡിന്റെ പ്രവേശനക്ഷമത ക്രമീകരണങ്ങളിലേത് ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഡെവലപ്പര്‍ നയങ്ങള്‍ ഗൂഗിള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.മെയ് 11 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇതനുസരിച്ച് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള കോൾ റെക്കോർഡിങ് ആപ്പുകൾക്ക് നിരോധനം വരും. കോൾ റെക്കോർഡ് ചെയ്യുന്നുവെന്ന അനൗൺസ്മെൻറ് ഉള്ള ഫോണിൽ തന്നെയുള്ള കോൾ റെക്കോർഡിങ് സൗകര്യത്തിന് നിരോധനം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.