കോഴിക്കോട്ടേ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനാല്‍ ഫ്‌ളാറ്റ് ഉടമയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു.ഫ്‌ളാറ്റ് ഉടമ പോലീസില്‍ അറിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ഫ്‌ളാറ്റ് ഉളളില്‍ നിന്ന് പൂട്ടിയിരിക്കയായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ലിതാരയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.”രാജ്യാന്തര വനിത ദിനത്തില്‍ ലിതാരയെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ആദരിച്ചിരുന്നു.കഴിഞ്ഞ് ആറ് മാസമായി പട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. മൃതദേഹം ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പോസ്റ്റമോര്‍ട്ടം നടത്തി.