കയർ തൊഴിലാളികളുടെ ജീവനാഡിയായി പ്രവർത്തിക്കുന്ന ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ്റെ(സിഐറ്റിയു ) മേഖലാ സമ്മേളനങ്ങൾ ആരംഭിച്ചു.കായിയ്ക്കര മേഖലാ സമ്മേളനം കേരള കയർ വർക്കേഴ്സ് സെൻറർ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് ജയാ ശ്രീരാമൻ അദ്ധ്യക്ഷയായി.ഭാരവാഹികളായി ജയ ശ്രീരാമൻ (പ്രസിഡൻ്റ്) സുനി പി കായിയ്ക്കര (സെക്രട്ടറി) തെരഞ്ഞെടുത്തു. പുത്തൻ നട മേഖലാ സമ്മേളനം കേരള കയർ വർക്കേഴ്സ് സെൻറർ അംഗം ബി എൻ സൈജു രാജ് ഉദ്ഘാടനം ചെയ്തു. ലിജാ ബോസ് അദ്ധ്യക്ഷത വഹിച്ചു.
എൻ.വത്സല (പ്രസിഡൻ്റ്) കെ.ആർ.നീലകണ്ഠൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കയർ സെൻ്ററംഗം വി.ലൈജു ,ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡ്, എസ്.പ്രവീൺ ചന്ദ്ര, ശ്യാമ പ്രകാശ്, സജി സുന്ദർ, കെ.സുഭാഷ് ചന്ദ്രബോസ്, പി.സൂസി, വിഷ്ണു മോഹൻ,ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ 30ന് നെടുങ്ങണ്ടയിലും മേയ് 2ന് മണ്ണാക്കുളം മേഖലാ സമ്മേളനവും ചേരും.