കൊച്ചി: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്.
താൻ നൂലിൽ കെട്ടി ഇറക്കിയ ആളല്ലെന്ന് തോമസ് പറഞ്ഞു. കോൺഗ്രസിൽ അച്ചടക്കത്തോടെ നിന്നെ ആളാണ് താൻ. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയാണോ?
50 ലക്ഷം അംഗങ്ങൾ വരുമെന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ എന്തായി എന്നും തോമസ് ചോദിച്ചു.
അതേസമയം സിപിഎം സെമിനാർ ദേശീയപ്രാധാന്യമുള്ളതാണെന്ന് കെ വി തോമസ് പറഞ്ഞു. അതുകൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാൻ അനുമതി തേടിയത്. മാർച്ചിൽ സീതാറാം യെച്ചൂരിയുമായി സംസാരിച്ചിരുന്നു.
അതേസമയം സിപിഎം പാർട്ടി കോൺഗ്രസിന് ആറിൽ പങ്കെടുക്കരുതെന്ന് കെ വി തോമസിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. ഇന്നലെ കെ വി തോമസുമായി സംസാരിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു