കടയ്ക്കാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

കുടിശ്ശിക നിവാരണവും വിച്ഛേദിക്കപ്പെട്ട സേവനങ്ങൾ പുനഃസ്ഥാപിച്ചു നൽകുന്നതിനും ഉദ്ദേശിച്ച് ഏപ്രിൽ 26 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 4:30 വരെ കടയ്ക്കാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ അദാലത്ത് സംഘടിപ്പിക്കുന്നു.

👉🏻അദാലത്തിൽ ലഭ്യമാകുന്ന സേവനങ്ങൾ.

● വിച്ഛേദിക്കപ്പെട്ട ലാൻഡ് ഫോൺ കണക്ഷനുകളുടെ കുടിശ്ശിക തുക ഇളവുകളോടെ അടച്ചു തുടർനടപടികളിൽ നിന്ന് ഒഴിവാകാനും കണക്ഷൻ പുനഃസ്ഥാപിക്കുവാനുമുള്ള അവസരം.

● മുൻപ് ഉപയോഗിച്ചുകൊണ്ടിരുന്ന അതേ ലാൻഡ് ഫോൺ നമ്പറിൽ പ്രത്യേക മേള ആനുകൂല്യങ്ങളോടുകൂടി അതിവേഗ ഫൈബർ ഇന്റർനെറ്റ് എടുക്കുവാനുള്ള അവസരം.

● നിലവിലുള്ള ലാൻഡ് ഫോൺ ഉപഭോക്താക്കൾക്കും മറ്റു ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും 399 രൂപ മുതലുള്ള കുറഞ്ഞ നിരക്കിലുള്ള ബിഎസ്എൻഎൽ അതിവേഗം ഫൈബർ കണക്ഷൻ.

● മേളയിൽ പങ്കെടുക്കുന്നവർക്ക് പുതിയ കണക്ഷൻ എടുക്കുമ്പോൾ 4 ജി സിം സൗജന്യമായി ലഭിക്കുന്നതാണ് . ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധിയുള്ള പുതിയ ബിഎസ്എൻഎൽ മൊബൈൽ കണക്ഷനുകൾ