സഹോദരി ഭർത്താവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ഞാറയിൽ കോണം കക്കോട് സനിത മൻസ്സിലിൽ സമീറാണ് [ 35 ]പിടിയിലായത്. പള്ളിക്കൽ റീന മൻസിലിൽ റസ്സലിന് നേരെയാണ് വധശ്രമം നടന്നത്. കഴിഞ്ഞ 23 തീയതി രാവിലെ പതിനൊന്ന് മണിയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സമീറിന്റെ സഹോദരി ഭർത്താവാണ് പരിക്കേറ്റ റസ്സൽ. കുടുംബവഴക്കിനെ തുടർന്ന് തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. കുറച്ചുകാലമായി സഹോദരി ഭർത്താവായ റസലുമായി സമീർ പിണക്കത്തിലായിരുന്നു. സംഭവ ദിവസം മദ്യ ലഹരിയിലായിരുന്ന സമീർ റസ്സലിൻ്റെ വീട്ടിൽ ആയുധവുമായി അതിക്രമിച്ച് കയറി റസ്സലിനെ മാരകമായി മർദ്ദിച്ചു. സാരമായി പരുക്കേറ്റ റസ്സൽ പരാതി നൽകാനായി പള്ളിക്കൽ സ്റ്റേഷനിലെത്തി. തുടർന്ന് തിരികെ പോകുന്നതിനിടയിൽ ജീപ്പുമായി പിന്നാലെയെത്തിയ സമിർ പള്ളിക്കൽ ജംഗഷന് സമീപം ബൈക്കിൽ പോവുകയായിരുന്ന സമീറിനെ ഇടിച്ചുവീഴ്ത്തി. തുടർന്ന് മുന്നോട്ടു പോയ ജീപ്പ് അമിതവേഗത്തിൽ പിന്നിലോട്ടെടുത്ത് വീണു കിടക്കുകയായിരുന്ന റസ്സലിൻ്റെ ദേഹത്ത് കയറ്റാൻ ശ്രമിച്ചു. പക തീരാതെ എഴുത്തേറ്റ് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്ന റസ്സലിലെ വിണ്ടും ജീപ്പ് കൊണ്ടുവന്നിടിച്ചു. ഇടിയിൽ റസലിൻ്റെ കാലുകൾ പൂർണമായും തകർന്നു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ സമീർ ജീപ്പും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പൊലിസ് കൊലപാത ശ്രമത്തിന് കേസ് എടുത്തതോടെ ഒളിവിൽ പോയ പ്രതി കളത്തൂപ്പുഴ, തെന്മല, റോസ്മല, തമിഴ്നാട്ടിലെ നാമക്കൽ എന്നി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം രഹസ്യമായി പോത്തൻകോട് എത്തി ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു.അന്വേഷണത്തിനിടെ പ്രതി പോത്തൻകോട് ഉള്ളതായി മനസ്സിലാക്കിയ പള്ളിക്കൽ എസ് എച്ച് ഒ ശ്രീജിത്ത് പിയുടെ നേതൃ ത്വത്തിൽ എസ് ഐ മാരായ സാഹിൽ എം, ബാബു, സി പി ഒ മാരായ സന്തോഷ് ,രാജിവ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും സമീറിനെ പിടി കൂടുകയായിക്കുന്നു.