കെട്ടിട നിർമാണങ്ങളോട് അനുബന്ധിച്ചുള്ള വാട്ടർ കണക്ഷൻ നടപടിക്രമങ്ങൾ ലഘൂകരിച്ചു.

കെട്ടിട നിർമാണങ്ങളോട് അനുബന്ധിച്ചുള്ള വാട്ടർ കണക്ഷൻ നടപടിക്രമങ്ങൾ ലഘൂകരിച്ച് ജലവിഭവ വകുപ്പ്. കെട്ടിടം പൊളിക്കുമ്പോൾ നിലവിലുള്ള കണക്ഷൻ വിച്ഛേദിക്കാതെയും മീറ്റർ മാറ്റാതെയും താൽക്കാലിക വിഭാഗത്തിലേക്ക് മാറ്റി നൽകാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു.

 പ്ലംബർമാരുടെ സഹായമില്ലാതെ തന്നെ ഓഫീസ് തലത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും. വാട്ടർ അതോറിറ്റി കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതി ന്റെ ഭാഗമായാണ് തീരുമാനം.

നിർമാണം പൂത്തിയാക്കിയ ശേഷം ഉപയോക്താവ് അപേക്ഷ സർപ്പിക്കുമ്പോൾ പുതിയ കെട്ടിട നമ്പർ രേഖപ്പെടുത്തി താൽക്കാലിക വിഭാഗത്തിൽനിന്നും പഴയ ഉപഭോ നമ്പരിൽത്തന്നെ ഗാർഹിക ഗാർഹികേതര വിഭാഗത്തിലേക്ക് കണക്ഷൻ മാറ്റി നൽകും. വാട്ടർ ചാർജ് കുടിശ്ശിക ഇല്ലെന്ന് ഉറപ്പാക്കി താൽക്കാലിക കണക്ഷ നായി നൽകിയ തുകയും മടക്കി നൽകും. നിലവിലെ നടപടിക്രമങ്ങൾ ഉപയോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത , സമയനഷ്ടം എന്നിവ സൃഷ്ടിക്കുന്ന തായി കണ്ടാണ് പുതിയ തീരുമാനം.

ഇടനിലക്കാരുടെ ചൂഷണ ത്തിൽനിന്നും രക്ഷിക്കുകയെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. നിലവിൽ പൈപ്പ് ലൈനും പ്രവർത്തന ക്ഷമമായ മീറ്ററും ഉണ്ടെങ്കിലും നിർമാണ പ്രവൃത്തി നടക്കുമ്പോൾ ഇവമാറ്റുകയും പുതിയത് സ്ഥാപിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. കണക്ഷൻ വിച്ഛേദിക്കുന്നതും താൽക്കാലികമായി എടുക്കുന്ന തിനും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നു. ഓഫീസ് പടിക്രമങ്ങൾ കൂടുന്നതിനാൽ ജീവനക്കാർക്ക് ജോലി ഭാരവും ഇട്ടിയാകുന്നു. പുതിയ തീരുമാനത്തിലൂടെ ഈ പ്രയാസങ്ങൾ എല്ലാം ഒഴിവാകുമെന്നാണ് പറയപ്പെടുന്നത്.