ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുളള സംഘർഷം പക്ഷം പിടിച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. പാരിപ്പളളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ ചിറയിൽ പുത്തൻ വീട്ടിൽ സത്യൻ മകൻ അജി (33) ആണ് പോലീസ് പിടിയിലായത്. പാരിപ്പളളി എഴിപ്പുറം പുതുവിള പുത്തൻ വീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്. ഇയാളുടെ സഹോദരിയുടെ മക്കളും പ്രതികളും തമ്മിൽ ഗുരുനാഗപ്പൻ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടർന്ന് അടിയും ഉണ്ടായി. ഇതിൽ ഇടപെട്ട് യുവാക്കളെ പിടിച്ച് മാറ്റിയ വിരോധമാണ് ആക്രമണത്തിന് ഇടയാക്കിയത്. തുടർന്ന് ക്ഷേത്രത്തിലെ ഉരുള്‍ നേർച്ചയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്ന ഗിരീഷിനെ ആട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് എറിഞ്ഞ് വീഴ്ത്തി കത്തി വച്ച് വയറ്റിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പാലത്തറയുളള
സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാരിപ്പളളി ഇൻസ്പെക്ടർ എ.അൽജബർ, എസ്.ഐമാരായ അനുരൂപ, എ.എസ്.ഐ നന്ദകുമാർ. എസ്.സി.പി.ഒ മാരയ സലാഹുദ്ദീൻ, ഷാജി, ബിജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.